പിജിയുടെ മരണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നഷ്ടം: വിഎസ്

 


ADVERTISEMENT


പിജിയുടെ മരണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നഷ്ടം: വിഎസ്
തിരുവനന്തപുരം: പി. ഗോവിന്ദപിള്ളയുടെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെ നഷ്ടമാണെന്ന് വി.എസ് അച്യുതാനന്ദന്‍. രാവിലെ സുഭാഷ് നഗറിലെ പിജിയുടെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച ശേഷം അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു വി.എസ്. ദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്ത് എത്തിയപ്പോള്‍ മുതല്‍ പിജിയെ അടുത്തറിയാമെന്ന് വി.എസ് പറഞ്ഞു. വ്യക്തിപരമായി നല്ല അടുപ്പമായിരുന്നു അദ്ദേഹവുമായി തനിക്കുണ്ടായിരുന്നതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
വാർദ്ധക്യസഹജമായ രോഗങ്ങളാൽ വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പിജിയുടെ അന്ത്യം. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട്.


Keywords: Kerala, P Govinda Pillai, CPM, Marxist, VS Achuthanandan, Thiruvananthapuram, Condolence, Subhash Nagar, Obituary, Funeral.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia