മരക്കൊമ്പ് മുറിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റു; വയോധികന് ചികിത്സയിലിരിക്കെ ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശനിയാഴ്ചയാണ് സംഭവം നടന്നത്
● പരിയാരം കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം
● നാട്ടുകാരാണ് വയോധികനെ ആശുപത്രിയിൽ എത്തിച്ചത്
കണ്ണൂർ: (KVARTHA) പയ്യാവൂരിൽ മരക്കൊമ്പ് മുറിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പയ്യാവൂർ മുത്താറിക്കുളം സ്വദേശിയായ പുളിമൂട്ടിൽ ശശി (65) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. മരത്തിൽ കയറി കൊമ്പ് വെട്ടുന്നതിനിടെ അബദ്ധത്തിൽ കടന്നൽക്കൂട് ഇളകുകയും ശശിക്ക് കുത്തേൽക്കുകയുമായിരുന്നു.
അപകടം നടന്നതിന് പിന്നാലെ നാട്ടുകാർ ഇടപെട്ട് ഇദ്ദേഹത്തെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില കൂടുതൽ ഗുരുതരമായതിനെ തുടർന്ന് പിന്നീട് പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇസ്റാഈലിലുള്ള സുഭദ്രയാണ് ശശിയുടെ ഭാര്യ. സുമേഷ്, സുമിത എന്നിവരാണ് മക്കൾ. രമ്യ, അശോകൻ (ഖത്തർ) എന്നിവർ മരുമക്കളുമാണ്.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A 65-year-old man from Payyavoor, Sasi, died while undergoing treatment at Kannur Govt Medical College after sustaining severe hornet stings while cutting tree branches on Saturday.
#PayyavoorNews #KannurNews #HornetAttack #KeralaNews #LocalNews #AccidentalDeath
