വിദേശത്തുള്ള മാതാപിതാക്കളുടെ ഏക മകൾ; പയ്യാവൂരിലെ അപകടം നാടിന്റെ കണ്ണീരായി

 
 Scene of a fatal car accident in Payyavoor, Kerala.
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മുത്തശ്ശി ഷിജിക്ക് പരിക്കേറ്റു.
● ചമതച്ചാലിൽ വൈകുന്നേരം അപകടം.
● പോലീസ് അന്വേഷണം തുടങ്ങി.

കണ്ണൂർ: (KVARTHA) ജില്ലയിലെ പയ്യാവൂരിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് റോഡരികിലൂടെ മുത്തശ്ശിയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്നു വയസ്സുകാരി ദാരുണമായി മരിച്ചു. 
പയ്യാവൂർ ചമതച്ചാലിൽ നടന്ന അപകടത്തിൽ ഒ.എൽ. അബ്രഹാമിന്റെയും ഷിജിയുടെയും മകൾ അനുവിൻ്റെയും കാസർകോട് കള്ളാർ പറയാകോണത്ത് സോയിയുടെയും ഏക മകളായ നോറയാണ് മരിച്ചത്. കുട്ടിയുടെ അമ്മൂമ്മ ഷിജിക്കും ഈ അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. 

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അമിതവേഗതകാരണം കാര്‍ നിയന്ത്രണം വിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തി. 2025 മെയ് 1 വൈകുന്നേരം 6:30 ഓടെയായിരുന്നു സംഭവം. 
സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പയ്യാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്.

Aster mims 04/11/2022

ഈ ദുഃഖകരമായ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. 

Summary: A three-year-old girl died in a car accident in Payyavoor, Kannur. She was walking with her grandmother, who was also injured. Police suspect overspeeding and have registered a case against the driver.

#RoadAccident, #Payyavoor, #ChildDeath, #Kannur, #Overspeeding, #Tragedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script