പയ്യന്നൂരിൽ പിക്കപ്പ് വാഹനം ഇടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു


ADVERTISEMENT
● തൃക്കരിപ്പൂർ സ്വദേശി ടി.വി. സുകേഷ് ആണ് മരിച്ചത്.
● ഞായറാഴ്ച രാത്രി 11.45-നാണ് അപകടം നടന്നത്.
● പയ്യന്നൂർ ബി.കെ.എം. ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
● ഗുരുതരമായി പരിക്കേറ്റ സുകേഷിനെ ആശുപത്രിയിലെത്തിച്ചു.
● പയ്യന്നൂർ പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
പയ്യന്നൂർ: (KVARTHA) പയ്യന്നൂരിൽ പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് പെയിന്റിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു. തൃക്കരിപ്പൂർ കക്കുന്നത്തെ പരേതനായ കെ. കുഞ്ഞിക്കണ്ണൻ, ടി.വി. ദേവകി ദമ്പതികളുടെ മകൻ ടി.വി. സുകേഷ് (38) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 11.45-മണിയോടെ പയ്യന്നൂർ ബി.കെ.എം. ജംഗ്ഷനിൽ മിന ബസാറിന് സമീപത്തായിരുന്നു അപകടം. പയ്യന്നൂരിൽനിന്ന് തൃക്കരിപ്പൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സുകേഷ് സഞ്ചരിച്ച സ്കൂട്ടറും എതിരേ വന്ന പിക്കപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുകേഷിനെ നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. സുകേഷ് അവിവാഹിതനാണ്. റീന, രതീഷ് എന്നിവരാണ് സഹോദരങ്ങൾ. പയ്യന്നൂർ പോലീസ് ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
വാഹനാപകടങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? ഈ വാർത്ത ഷെയർ ചെയ്ത് അഭിപ്രായം രേഖപ്പെടുത്തൂ.
Article Summary: Painting worker dies in a vehicle collision in Payyanur.
#Payyanur #Accident #RoadSafety #KeralaNews #VehicleAccident #Kasargod