എടാട്ട് ദേശീയപാതയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോറോം സ്വദേശി രമിത മരണത്തിന് കീഴടങ്ങി


● ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരണം സംഭവിച്ചു.
● തെയ്യം കലാകാരൻ സുരേഷ് പണിക്കരുടെ ഭാര്യയാണ് രമിത.
● മൃതദേഹം കോറോം രക്തസാക്ഷി സ്മാരക വായനശാല പരിസരത്ത് പൊതുദർശനത്തിന് വെച്ചു.
● കണ്ടോത്ത് കിഴക്കെക്കൊവ്വൽ ശ്മശാനത്തിൽ സംസ്കരിച്ചു.
● രമിതയ്ക്ക് രണ്ട് മക്കളുണ്ട്.
പയ്യന്നൂര്‍: (KVARTHA) എടാട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോറോം സെൻട്രലിലെ തെയ്യം കലാകാരൻ സുരേഷ് പണിക്കരുടെ ഭാര്യ രമിത (47) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം എടാട്ട് ദേശീയപാതയിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ രമിത ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ചെറുകുന്ന് കവിണിശേരിയിലെ കുഞ്ഞിരാമൻ-തങ്കമണി ദമ്പതികളുടെ മകളാണ്.

മക്കൾ: അജിൻ, അജന്യ (നഴ്‌സിങ് വിദ്യാർഥിനി). സഹോദരങ്ങൾ: രേഷ്മ (നീലേശ്വരം, എടത്തോട്), രഹ്ന (കണ്ണൂർ).
മൃതദേഹം ഞായറാഴ്ച 11 രാവിലെ കോറോം രക്തസാക്ഷി സ്മാരക വായനശാല പരിസരത്ത് പൊതുദർശനത്തിന് വെച്ചു. തുടർന്ന് 12 മണിക്ക് കണ്ടോത്ത് കിഴക്കെക്കൊവ്വൽ ശ്മശാനത്തിൽ സംസ്കരിച്ചു.
Article Summary: Homemaker dies following a road accident in Payyanur.
#Payyanur #KeralaAccident #RoadSafety #KannurNews #KeralaNews #Edatt