പനിമൂർച്ഛിച്ച് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരണത്തിന് കീഴടങ്ങി
ADVERTISEMENT
● കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം
● പുഞ്ചക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറക്കം നടത്തി
● വി കുഞ്ഞികൃഷ്ണൻ എംഎൽഎ, ടി ഐ മധുസൂദനൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു
● വിദ്യാർഥിയുടെ ആകസ്മിക വിയോഗം നാടിനെ ഒന്നാകെ വലിയ സങ്കടത്തിലാഴ്ത്തി
പയ്യന്നൂർ: (KVARTHA) പനിമൂർച്ഛിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥി മരിച്ചു. പുഞ്ചക്കാട് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ടിപി മുഹമ്മദലിയുടെയും പെരിങ്ങോം പെടേനയിലെ ടിപി സാഹിദയുടെയും മകനും പെരിങ്ങോം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ മുഹമ്മദ് ജാസിർ (17) ആണ് പനി ബാധിച്ച് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച (സെപ്റ്റംബർ 12) ഉച്ചയോടെയായിരുന്നു അന്ത്യം. ജവാദ്, ജാബിർ എന്നിവരാണ് സഹോദരങ്ങൾ. ഇരുവരും വിദ്യാർഥികളാണ്.
വൻ ജനാവലിയോടെ ഖബറക്കം
മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുഞ്ചക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറക്കം നടത്തി. വിദ്യാർഥിയായ ജാസിറിൻ്റെ ആകസ്മിക വിയോഗം നാടിനെ ഒന്നാകെ വലിയ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
അന്തിമോപചാരമർപ്പിച്ച് പ്രമുഖർ
മരണവിവരമറിഞ്ഞ് രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ പുഞ്ചക്കാട്ടെ വീട്ടിലെത്തിയിരുന്നു. വി കുഞ്ഞികൃഷ്ണൻ എംഎൽഎ, ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ ടി സഹദുല്ല, നഗരസഭാ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ ജയരാജ്, വിസി നാരായണൻ, മുൻ എംഎൽഎ ടി ഐ മധുസൂദനൻ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ കെ അഷ്‌റഫ്, വികെ ശാഫി, അഡ്വ. ശശി വട്ടക്കൊവ്വൽ, ഫായിസ് കവ്വായി എന്നിവർക്ക് പുറമെ പെരിങ്ങോം ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠികളും അധ്യാപകരും തുടങ്ങി നിരവധി ആളുകൾ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A 17-year-old Plus Two student, Muhammed Jasir from Payyanur, passed away on Saturday, September 12, 2026, at a private hospital in Kannur after suffering from a severe fever.
#KasargodVartha #PayyanurNews #KannurNews #MuhammedJasir #KeralaNews #MalayalamNews #FeverDeath #AmmuNews
