നവവധുവിനെ വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയതില്‍ മനംനൊന്ത് വരന്‍ തൂങ്ങിമരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നവവധുവിനെ വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയതില്‍ മനംനൊന്ത് വരന്‍ തൂങ്ങിമരിച്ചു
സേലം: നവവധുവിനെ വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയതില്‍ മനം നൊന്ത് വരന്‍ തൂങ്ങിമരിച്ചു. ഞായറാഴ്ചയാണ്‌ സേലത്തിനുസമീപം രണ്ടാഴ്ച പഴക്കം തോന്നിക്കുന്ന മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

പാറ്റ്ന സ്വദേശിയായ കുന്ദന്‍ (21) എന്ന യുവാവിന്റേതായിരുന്നു മൃതദേഹം. രണ്ട് മാസങ്ങള്‍ക്കുമുന്‍പ്‌ പാറ്റ്നയില്‍ വച്ചായിരുന്നു കുന്ദന്റെ പ്രണയവിവാഹം. എന്നാല്‍ കുന്ദന്‍ പുറത്തുപോയ തക്കത്തിന്‌ വധുവിനെ വീട്ടുകാര്‍ സേലത്തേയ്ക്ക് കടത്തി. 

ഭാര്യ വിളിച്ചറിയിച്ചതനുസരിച്ച് കുന്ദന്‍ സേലത്തെത്തിയെങ്കിലും അവിടെ വച്ച് വധുവിനെ വീട്ടുകാര്‍ വീണ്ടും ഡല്‍ഹിയിലേയ്ക്ക് കൊണ്ടുപോയതായി അറിവ് ലഭിച്ചു. ഇതിനെത്തുടര്‍ന്ന്‌ കുന്ദന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വിവാഹ വസ്ത്രം ധരിച്ചാണ്‌ കുന്ദന്‍ ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന്‌ പോലീസ് അറിയിച്ചു.

Keywords:  Patna, National, Bride, Suicide, Obituary, Parents


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia