ADVERTISEMENT
● വീടിന്റെ ടെറസിൽ നിന്നും താഴേക്ക് വീണതാണെന്ന് പോലീസ് സംശയിക്കുന്നു.
● ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.
● കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ജീവനക്കാരിയാണ് ഭാര്യ ജെസി.
പരിയാരം: (KVARTHA) പരിയാരത്ത് മധ്യവയസ്കനായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീസ്ഥ ചോയാരം വാട്ടർ ടാങ്കിന് സമീപത്തെ ബെന്നി വില്ലന്താനം (55) ആണ് മരിച്ചത്. വീടിൻ്റെ പോർച്ചിൽ പിറകോട്ട് വീണ് മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീടിൻ്റെ ടെറസിന് മുകളിൽ നിന്നും താഴേക്ക് വീണതാണെന്നാണ് പ്രാഥമിക സംശയം.
ബുധനാഴ്ച രാവിലെ 7.15-നാണ് ബെന്നിയെ പോർച്ചിൽ മരിച്ച നിലയിൽ കണ്ടത്. ടെറസിൽ നിന്നുള്ള വീഴ്ചയിലാകാം പോർച്ചിൽ തലയിടിച്ച് വീണതെന്നാണ് നിഗമനത്തിലാണ് പൊലീസും.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിലെ ജീവനക്കാരിയായ ജെസിയാണ് മരിച്ച ബെന്നിയുടെ ഭാര്യ. ദിൽന മരിയ (യുകെ), സാവി (യുഎഇ) എന്നിവർ മക്കളും, അഭിജിത് (യുകെ) മരുമകനുമാണ്. സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A 55-year-old man named Benny Villanthanam was found dead with a head injury on his house porch in Pariyaram, Sreestha, suspected to have fallen from the terrace.
#Pariyaram #KannurNews #KeralaNews #LocalNews #MalayalamNews #UnnaturalDeath #AmmuNews
