കോട്ടയം: (www.kvartha.com 19.08.2015) പ്രശസ്ത ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. നീണ്ടനാളത്തെ നാടകജീവിതത്തിനുശേഷം 1950ല്‍ രക്തബന്ധത്തിലെ ചെറിയവേഷത്തിലൂടെയാണ് ഈ പറവൂരുകാരന്‍ സിനിമയിലേക്ക് കടന്നുവരുന്നത്. ആയിരത്തിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വടക്കന്‍ പറവൂറിനടുത്ത് വാവക്കാട് 1929ലാണ് ഭരതന്‍ ജനിച്ചത്. അഭിനയത്തിന്റെ ആദ്യകാലങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഭരതന്‍ കൈയടി നേടിയത്. എന്നാല്‍ അതില്‍ പലതും ഹാസ്യഭാവം നിഴലിക്കുന്ന വില്ലന്‍ വേഷങ്ങളായിരുന്നു. ഭരതന്റെ ആകാരമായിരുന്നു അതിന് കാരണം. പിന്നീട് സ്വഭാവനടനായും, നെഗറ്റീവ് റോളുകളിലും, ഹാസ്യനടനായുമൊക്കെ അദ്ദേഹം വ്യത്യസ്തമായ ധാരാളം കഥാപാത്രങ്ങള്‍ മലയാള ചലച്ചിത്രങ്ങളില്‍ അവതരിപ്പിച്ചു.
പഴയകാല നസീര്‍ ചിത്രങ്ങളില്‍ കൊമ്പന്‍ മീശ പിരിച്ച ഭരതന്റെ വില്ലന്‍ വേഷം ഒരവിഭാജ്യ ഘടകമായിരുന്നു. ഭരതന്‍ പില്‍ക്കാലത്ത് കിന്നാരം പോലുള്ള പടങ്ങളില്‍ നേരിയ ഹാസ്യവേഷങ്ങളിലെത്തിയെങ്കിലും ശുദ്ധ ഹാസ്യവും തനിക്ക് നന്നായി വഴങ്ങുമെന്നു തെളിയിച്ചു. മഴവില്‍ക്കാവടിയിലൂടെ മീശയില്ലാവാസുവായി എത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. മേലേപ്പറമ്പില്‍ ആണ്‍വീടിലെ കാര്യസ്ഥന്‍ കഥാപാത്രം ഒരിക്കലും മായാത്ത ചിരി സമ്മാനിച്ച കഥാപാത്രമായിരുന്നു. രോഗങ്ങള്‍ കലശലായതോടെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. നാടകനടി തങ്കമണിയാണ് ഭാര്യ.
SUMMARY: Malayalam actor Paravoor Bharathan (86) passed away on Wednesday morning. He was suffering from various age-related ailments and was under treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.