പാനൂരിൽ നിന്നും കശ്മീരിലേക്ക് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി ഡൽഹിയിൽ മരിച്ചു; ഖബറടക്കം നടത്തി

 
Photo of Mohammed Mithilaj.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നാദാപുരം നാഷണൽ കോളേജിലെ ബിബിഎ വിദ്യാർത്ഥിയാണ്.
● ഡൽഹിയിൽ വെച്ച് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു.
● കൂട്ടുകാർക്കൊപ്പം യാത്ര പോയതായിരുന്നു മിഥിലാജ്.

കണ്ണൂർ: (KVARTHA) പാനൂരിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം കശ്മീരിലേക്ക് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി യാത്രയ്ക്കിടെ അസുഖബാധിതനായി ഡൽഹിയിൽ വെച്ച് മരിച്ചു. പാനൂർ മീത്തലെ പൂക്കോം പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം ഇടക്കാടൻ വീട്ടിൽ മുഹമ്മദ് മിഥിലാജ് (20) ആണ് മരിച്ചത്. നാദാപുരം പുളിയാവ് നാഷണൽ കോളേജിലെ മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയായിരുന്നു.

Aster mims 04/11/2022

കശ്മീരിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഡൽഹിയിൽ വെച്ച് മിഥിലാജിന് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ചേർന്ന് ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചു.

ഇസ്മായിൽ - നജ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നുസ്‌റീന, നിഹാൽ (ദുബൈ). മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് പൂക്കോം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വിനോദയാത്രയുടെ സന്തോഷത്തിനിടെ അപ്രതീക്ഷിതമായി എത്തിയ വിയോഗം നാടിനെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു

Article Summary: Mohammed Mithilaj (20), a BBA student from Panoor, Kannur, died in Delhi due to sudden illness while returning from a trip to Kashmir.

#Panoor #Kannur #StudentDeath #KashmirTrip #Delhi #Obituary #Nadapuram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia