ADVERTISEMENT
● ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അദ്വൈത് ആണ് മരിച്ചത്
● ജൂലൈ 18 ശനിയാഴ്ച പകൽ 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം
● അനുജൻ കാശിനാഥ് വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
● എറണാകുളം പെരുമ്പാവൂർ സ്വദേശികളായ കുടുംബം പാനൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു
പാനൂർ: (KVARTHA) പൂക്കോമിൽ ക്ഷേത്രക്കുളത്തിൽ 16 വയസ്സുകാരൻ മുങ്ങിമരിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി അദ്വൈത് (16) ആണ് മരിച്ചത്. ജൂലൈ 18 ശനിയാഴ്ച പകൽ 12 മണിയോടെയാണ് സംഭവം. പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
നാട്ടുകാരെ വിവരമറിയിച്ച് അനുജൻ
അദ്വൈതിനൊപ്പം ഇളയ സഹോദരനായ അഞ്ചാം ക്ലാസുകാരൻ കാശിനാഥും കുളിക്കാനായി ക്ഷേത്രക്കുളത്തിൽ എത്തിയിരുന്നു. ജ്യേഷ്ഠൻ കുളത്തിൽ മുങ്ങിത്താഴ്ന്നത് കുട്ടിക്ക് ആദ്യം മനസ്സിലായിരുന്നില്ല. പിന്നീട് കുട്ടിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ ചേർന്ന് അദ്വൈതിനെ കുളത്തിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം പെരുമ്പാവൂരിലേക്ക്
എറണാകുളം പെരുമ്പാവൂർ മുടക്കുഴ പുതിയടത്ത് ചാലിൽ അനിൽകുമാറിൻ്റെയും പെരിങ്ങളം വെറ്ററിനറി ആശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റൻ്റ് (അറ്റൻഡർ) ദിവ്യ കെ ദിവാകരൻ്റെയും മകനാണ് അദ്വൈത്. അണിയാരം മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം ഇളയടത്ത് താഴെ കുനിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഈ കുടുംബം. പാനൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക.
Article Summary: A 16-year-old student accidentally drowned in a temple pond in Panoor.
#PanoorNews #KeralaNews #KannurNews #TragicDeath #StudentDrowning #LocalNews #AmmuNews
