Body Found | പാനൂരില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മറ്റാരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി
Jul 7, 2023, 11:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കോരിച്ചൊരിയുന്ന മഴയില്‍ പാനൂര്‍ ചിറ്റാരിത്തോടിലെ ചെറുപറമ്പ് പുഴയിലെ ഒഴുക്കില്‍പെട്ട് കാണാതായ കക്കോട്ട് വയലില്‍ ജാതിക്കുട്ടം തന്റെവിടെ മുസയുടെ മകന്‍ മുഹമ്മദ് ശഫാദ് (20) മരിച്ചു. മൃതദേഹം വെള്ളിയാഴ്ച (07.07.2023) രാവിലെ തലശ്ശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. കൊളവല്ലൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷമാണ് മൃതദേഹം തലശ്ശേരിയിലേക്ക് മാറ്റിയത്.
ചെറുപറമ്പ് പുഴയില്‍ കാണാതായ കക്കോട്ട് വയല്‍ രയരോത്ത് മുസ്തഫയുടെ മകന്‍ സിനാന്‍ (20) വേണ്ടി വെള്ളിയാഴ്ച രാവിലെയും തിരച്ചില്‍ തുടരുകയാണ്. ശഹാദിനെ വ്യാഴാഴ്ച (06.07.2023) രാവിലെ തന്നെ കണ്ടെത്തിയിരുന്നു.
പാനൂര്‍ കന്യൂനിറ്റി ഹെല്‍ത് സെന്ററിലിലെ പുഴയില്‍ നിന്നും പുറത്തെടുത്തപ്പോള്‍ ശഫാദ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഉടന്‍തന്നെ അടിയന്തര ചികിത്സയ്ക്കായി എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം തലശ്ശേരി ജെനറല്‍ ആശുപതി മോര്‍ചറിയിലേക്ക് പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മാറ്റിയത്.
കാണാതായ സിനാന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ച പുലര്‍ചെ ആറുമണി മുതല്‍ പുനരാംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഏറെ വൈകിയും കനത്ത മഴയെ അവഗണിച്ചു കൊണ്ട് നാട്ടുകാരും അഗ്നിരക്ഷാസേനയും ദുരന്ത നിവാരണ സേനയും പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും
ഇരുട്ടായതും കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടെ വ്യാഴാഴ്ച രാത്രി 10 മണിയോടെ തിരച്ചില്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. ടോര്‍ച് ലൈറ്റ് ഉപയോഗിച്ചാണ് നേരത്തെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് അഗ്നിരക്ഷാസേന സെര്‍ച് ലൈറ്റ് തെളിയിക്കുകയായിരുന്നു.
പാനൂരിനടുത്ത് ചെറുപറമ്പ് ചിറ്റാരിത്തോടില്‍ കുളിക്കാനെത്തിയ അഞ്ചു യുവാക്കളില്‍ രണ്ടു പേരാണ് പുഴയില്‍ ഒഴുക്കില്‍പെട്ടത്. മുഹമ്മദ് ശഫാദ് പുഴയില്‍ കാല്‍ വഴുതി വീണപ്പോള്‍ സിനാന്‍ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു. രണ്ടു പേരും ഒഴുക്കില്‍പെട്ടത് കണ്ടു കൂടെയുള്ളവര്‍ ഒച്ചയുണ്ടാക്കുകയും നാട്ടുകാരും പരിസരവാസികളും ഓടിയെത്തുകയുമായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയും തിരച്ചില്‍ തുടങ്ങി. ഏറെ നേരത്തെ ശ്രമഫലമായി മുഹമ്മദ് ശഫാദിനെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച മുഹമ്മദ് ശഫാദ് കല്ലി കണ്ടി എന്‍ എ എം കോളജ് മൂന്നാം വര്‍ഷ കംപ്യൂടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
ചെറുപറമ്പ് തായോട്ടുംതാഴെ പുഴയില്‍ കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്. നാദാപുരം ദുരന്ത നിവാരണ സേനയും വാണിമേല്‍ പാക്കോയിലെ മുങ്ങല്‍ വിദഗ്ധരും ചെറുപറമ്പിലെത്തി തിരച്ചില്‍ നടത്തിയിരുന്നു. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജാതിക്കൂട്ടം ജുമാ മസ്ജിദ് സമീപത്ത് പുഴയിലാണ് സിനാനുവേണ്ടി വെള്ളിയാഴ്ച പുലര്‍ചെ മുതല്‍ തിരച്ചില്‍ പുനരാംരംഭിച്ചത്.
പാനൂര്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴയില്‍ പുഴയില്‍ അതി ശക്തമായ മലവെള്ളപാച്ചിലാണുള്ളത്. ഇതു രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കിയിട്ടുണ്ട്.
Keywords: Kerala-News, News, Kerala, Obituary, Obituary-News, Body, Missing, Youth, Died, River, Panoor, BPanoor: Body of missing youth found in river.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

