മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍

 


മലപ്പുറം: (www.kvartha.com 06.03.2022) മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

അങ്കമാലി ലിറ്റില്‍ ഫ് ളവര്‍ ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അങ്കമാലി ബദരിയ ജുമാ മസ്ജിദില്‍ ജനാസ നമസ്‌ക്കാരത്തിന് വച്ചശേഷം മലപ്പുറത്തേക്ക് കൊണ്ടുപോയി. വഴിമധ്യേ തൃശൂരില്‍ അല്‍പസമയം പൊതുദശനത്തിന് വെക്കും. അഞ്ചുമണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നാണ് അറിയുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍

അസുഖ ബാധിതനായി അങ്കമാലി ലിറ്റില്‍ ഫ് ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹൈദരലി തങ്ങള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു അന്തരിച്ചത്.

Keywords:  Panakkad Hyder Ali Shihab Thangal will be laid to rest on Monday Morning at Panakkad Jamaath Masjid, Malappuram, News, Dead Body, Politics, Muslim-League, Kerala, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia