പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു; വിടവാങ്ങിയത് ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിൽ തിളങ്ങിയ വ്യക്തിത്വം
Mar 6, 2022, 13:13 IST
മലപ്പുറം: (www.kvartha.com 06.03.2022) പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (70) അന്തരിച്ചു. അങ്കമാലിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. നിരവധി മഹല്ലുകളുടെ ഖാദി സ്ഥാനവും അലങ്കരിച്ചിരുന്നു.
പാണക്കാട് സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി തങ്ങൾ. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. 18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങൾ വിടവാങ്ങിയപ്പോൾ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി. 12 വര്‍ഷമായി ഈ സ്ഥാനത്ത് തുടരുകയാണ്.
ഭാര്യ: ശരീഫ ഫാത്വിമ സുഹ്റ.
മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ.

Keywords: Panakkad Hyder Ali Shihab Thangal, Death, Obituary, Kerala, News, Top-Headlines, Panakkad Haidarali Shihab Thangal passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.