പാകിസ്ഥാനില്‍ സ്‌ഫോടനം: 30 മരണം

 


ADVERTISEMENT


ഇസ്ലമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാക് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് സൈനികരും 12 പാക് പൗരന്‍മാരും ഉള്‍പ്പെടുന്നു. എട്ടിലധികം സൈനികര്‍ക്ക് പരുക്കേറ്റു.

പാകിസ്ഥാനില്‍ സ്‌ഫോടനം: 30 മരണംപരുക്കേറ്റവരെ പെഷവാറിലേയും ബന്നുവിലേയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. തീവ്രവാദികളും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 തീവ്രവാദികള്‍ മരിച്ചു.യുഎസ് ആളില്ലാവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് താലിബാന്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതിന് നല്‍കിയ തിരിച്ചടിയാണ് ആക്രമണമെന്ന് താലിബാന്‍ വക്താവ് ഇഷാനുള്ള ഇഷാന്‍ അറിയിച്ചു.

അമേരക്കിന്‍ ആക്രമണങ്ങളെ സഹായിക്കുന്ന പാക് സൈനിക നിലപാടിനേയും ഇഷാന്‍ അപലപിച്ചു. താലിബാന്റെ റോക്കറ്റ് ആക്രമണത്തില്‍ ഒരു വീട്ടിലെ 10 പേര്‍ കൊല്ലപ്പെട്ടതായി അധിക്യതര്‍ പറഞ്ഞു. ആക്രമണത്തില്‍ 40 ഓളം താലിബാന്‍ തീവ്രവാദികള്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.

Key Words: Pakistan, Taliban militants, Wearing, Suicide vests, Fired automatic weapons, Rocket-propelled grenades, Army post, Northwestern Pakistan, Pre-dawn, Raid, Saturday, Killing 23 people, 10 civilians,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia