മാധ്യമ പ്രവര്‍ത്തകയായ ഭാര്യയെ വെടിവെച്ചുകൊന്നശേഷം മന്ത്രി ആത്മഹത്യ ചെയ്തു

 


ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com 03.02.2018) മാധ്യമ പ്രവര്‍ത്തകയായ ഭാര്യയെ വെടിവെച്ചുകൊന്നശേഷം മന്ത്രി ആത്മഹത്യ ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകയായിരുന്ന ഫാരിഹ റസാക്കിനെ വെടിവച്ച് കൊന്നശേഷമാണ് പാക് മുതിര്‍ന്ന രാഷ്ട്രീയ നേതാവും മന്ത്രിയുമായ മിര്‍ ഹസാര്‍ ഖാന്‍ ബിജാരണി(71) ആത്മഹത്യ ചെയ്തത്.

സിന്ധ് പ്രവിശ്യയിലെ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് മന്ത്രിയായ ഇദ്ദേഹത്തിനെയും ഭാര്യയേയും ഇക്കഴിഞ്ഞ വ്യാഴാഴ്ച കറാച്ചിയിലെ സ്വവസതിയിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയ്ക്ക് നേരെ മൂന്നുതവണ നിറയൊഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആദ്യം കൊലപാതകമാണെന്ന് സംശയിച്ചിരുന്നെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് തെളിയുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവര്‍ക്കും വെടിയേറ്റത് ഒരേ ആയുധത്തില്‍ നിന്നാണെന്ന് തെളിഞ്ഞിരുന്നു.

 മാധ്യമ പ്രവര്‍ത്തകയായ ഭാര്യയെ വെടിവെച്ചുകൊന്നശേഷം മന്ത്രി ആത്മഹത്യ ചെയ്തു

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞത്. അതേസമയം പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗമായ ബിജാരണി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ല.

സംഭവത്തെ തുടര്‍ന്ന് മന്ത്രിയുടെ വസതി പൂട്ടി സീല്‍ ചെയ്തു. സംഭവ സ്ഥലത്തെ ചിത്രങ്ങളും വിരലടയാളവും വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നും മരണത്തിന് പിന്നില്‍ ദുരൂഹത കണ്ടെത്തുന്ന മറ്റൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം മന്ത്രിയുടെയും ഭാര്യയുടെയും ശവസംസ്‌കാരച്ചടങ്ങുകള്‍ നടന്നു. കസാക്കിസ്ഥാന്‍ ഡിഫന്‍സ് ഹൗസിങ് അതോറിറ്റി ഏരിയയില്‍ ആണ് ഫാരിഹയുടെ ശവസംസ്‌കാര ചടങ്ങ് നടന്നത്.

Keywords: Pak Minister Shot Wife 3 Times Before Killing Self, Say Cops, Islamabad, News, Politics, Suicide, Gun attack, Obituary, Police, Dead Body, Media, Pakistan, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia