P Nandanan | പൗരപ്രമുഖനും ഡൈയിങ്ങ് മാസ്റ്ററുമായിരുന്ന പി നന്ദനൻ നിര്യാതനായി

 


തളിപ്പറമ്പ്: (www.kvartha.com) പൗരപ്രമുഖനും ഡൈയിങ്ങ് മാസ്റ്ററുമായിരുന്ന ബക്കളം ബസ് സ്റ്റോപിന് സമീപത്തെ പി നന്ദനൻ (79) നിര്യാതനായി. കല്യാശേരി വീവേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയിലെ ഡൈയിങ് മാസ്റ്റർ ആയിരുന്നു. ദീർഘ കാലം ചെന്നൈയിലെ വിവിധ കംപനികളിൽ ഡൈയിങ്ങ് മാസ്റ്ററായി ജോലി ചെയ്തിരുന്നു. കോം ഇൻഡ്യ ജോയിന്റ് സെക്രടറിയും കേരള ഓൺലൈൻ ന്യൂസ് മാനജിങ് ഡയറക്ടറുമായ കെ ബിജ്‌നു മകനാണ്.
             
P Nandanan | പൗരപ്രമുഖനും ഡൈയിങ്ങ് മാസ്റ്ററുമായിരുന്ന പി നന്ദനൻ നിര്യാതനായി

ഭാര്യ: ശോഭ.
മകൾ: കെ ബിജുല.
മരുമക്കൾ: പികെ സംഘമിത്ര പയ്യന്നൂർ, എം രാഘവൻ (കല്യാശേരി, റിട. ആർമി ക്യാപ്റ്റൻ).

സഹോദരങ്ങൾ: പി അശോകൻ (റിട. ബാങ്ക് മാനജർ, എകെജി റോഡ്, പുതിയതെരു), തങ്കം പുഴാതി, സുധാകരൻ (എകെജി റോഡ്, പുതിയതെരു)

വെള്ളിയാഴ്ച രാവിലെ ഏഴിന് ബക്കളത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം 9.30 ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

നിര്യാണത്തിൽ കോം ഇൻഡ്യ അനുശോചിച്ചു.

Keywords:  P Nandanan of Taliparamba passed away, Kerala,News,Kasaragod,Obituary.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia