Accident | നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞു: അപകടത്തിൽ ഒരാൾ മരിച്ചു

 
Out of control bike fell into well: One person died in the accident
Out of control bike fell into well: One person died in the accident

Representational Image Generated by Meta AI

● സഞ്ജു കുടുംബ വീട്ടിലേക്ക് പോകുമ്പോൾ അപകടം സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ.
● നാട്ടുകാരും പൊലീസ് ചേർന്ന് നടത്തിയ തിരച്ചിൽ സഞ്ജുവിന്റെ മൃതദേഹം കണ്ടെത്തി.  
● സഞ്ജുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.  

തിരുവനന്തപുരം: (KVARTHA) നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കല്ലറ നിര്‍മണ്‍കടവ് സ്വദേശിയായ സഞ്ജു (45) ആണ് ചൊവ്വാഴ്ച വൈകിട്ട് നടന്ന ബൈക്ക് അപകടത്തിൽ മരിച്ചത്. 

പൊലീസ് നൽകിയ വിവരമനുസരിച്ച്, സഞ്ജു തന്റെ കുടുംബ വീട്ടിലേക്ക് പോകുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ ഒരു കിണറ്റിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

തുടർന്ന് നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ സഞ്ജുവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

#BikeAccident #KeralaNews #RoadSafety #Tragedy #Motorcycle #LocalNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia