Obituary | ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ പ്രസംഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
Jul 3, 2023, 13:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഒറ്റപ്പാലം: (www.kvartha.com) നഗരസഭാ കൗണ്‍സിലര്‍ അഡ്വ. കെ കൃഷ്ണകുമാര്‍ അന്തരിച്ചു. 60 വയസായിരുന്നു. ആധ്യാത്മിക പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒറ്റപ്പാലം മനയ്ക്കമ്പാട്ട് കമ്മള്ളി കണ്ണഞ്ചേരി കുടുംബാംഗമാണ്. ഭാര്യ: ശ്രീകല. മക്കള്‍: പി.ബാലശങ്കര്‍, അഡ്വ.നന്ദഗോപാല്‍.
ഒറ്റപ്പാലം നഗരസഭയില്‍ 2010-15 കാലത്തും കൗണ്‍സിലറായിരുന്നു. നഗരസഭയില്‍ പാലാട്ട് റോഡ് വാര്‍ഡിന്റെ പ്രതിനിധിയാണ്. ആര്‍എസ്എസിലും ബിജെപിയിലും നേതൃപദവികള്‍ വഹിച്ചിരുന്നു. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
ആര്‍എസ്എസ് താലൂക് സംഘചാലക്, വാഹക്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ പദവികളും ഒറ്റപ്പാലം ഗണേശ സേവാ സമിതി താലൂക് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളജില്‍ പഠിക്കുന്ന കാലത്ത് ഭാരതീയ വിചാര കേന്ദ്രം സ്ഥാപകന്‍ പി പരമേശ്വരനോടൊപ്പവും പ്രവര്‍ത്തിച്ചിരുന്നു.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Ottapalam, Municipal Councilor, Adv. K Krishnakumar, Died, Ottapalam Municipal councilor Adv. K Krishnakumar passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

