കാസര്‍കോട്ട് എറണാകുളം സ്വദേശിയുടെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി
Jul 29, 2012, 19:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Vijayan |
എറണാകുളം സ്വദേശിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹമാണ് ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ നായന്മാര് മൂല ജുമാമസ്ദിന് മുന്‍ വശത്തെ കടയുടെ മുകളിലുള്ള ക്വാര്‍ട്ടേഴ്സ് മുറിയില്‍ നിന്ന് കണ്ടെത്തിയത്.
എറണാകുളം കുമ്പള ചെറിയ നടുപറമ്പിലെ സി കെ വിജയന്റെ (50) മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാതില്‍ പൊളിച്ച് നോക്കിയമ്പോഴാണ് കട്ടിലില്‍ മലര്‍ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷമായി വിജയന്‍ ഈ ക്വാര്‍ട്ടേഴ്സില്‍ തനിച്ച് താമസിച്ചുവരികയായിരുന്നു. തോണിയുടെ അറ്റകുറ്റ പണി നടത്തുന്ന ജോലിയാണ് വിജയന്‍ ചെയ്തിരുന്നത്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Summery: One week old dead body found in Kasaragod
Keywords: Kasaragod, Kerala, Nainmarmoola, Dead body, Ernakulam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

