Student Died | സ്‌കൂള്‍ പരിസരത്തെ പൈതൃക മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു; 14 പേര്‍ക്ക് പരിക്ക്
Jul 8, 2022, 16:01 IST
ചണ്ഡീഗഢ്: (www.kvartha.com) സ്‌കൂള്‍ പരിസരത്തെ പൈതൃക മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ ചണ്ഡീഗ്ഢ് സെക്ടര്‍ ഒമ്പതിലെ കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ചത്. സര്‍കാര്‍ പൈതൃക മരമായി പ്രഖ്യാപിച്ച അരയാലിന്റെ വലിയൊരു ഭാഗം കടപുഴകി വീഴുകയായിരുന്നു. അതിനടുത്തായി കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലാണ് വീണത്. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ ആയിരുന്നു സംഭവം.
ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ സംഭവത്തിന് തൊട്ടുപിന്നാലെ ആശുപത്രിയില്‍ എത്തിച്ചതായി 'പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ എജ്യുകേഷന്‍ ആന്‍ഡ് റിസര്‍ചിലെ (പിജിഐഎംഇആര്‍) ഉദ്യോഗസ്ഥന്‍ പറഞ്ഞു. 12 വിദ്യാര്‍ഥികളെ സെക്ടര്‍ 16 ലെ ഗവണ്‍മെന്റ് മള്‍ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ (ജിഎംഎസ്എച്) പ്രവേശിപ്പിച്ചു.
250 വര്‍ഷം പഴക്കമുള്ള അരയാലിനെ ചണ്ഡിഗഡ് ഭരണകൂടം പൈതൃക വൃക്ഷമായി പ്രഖ്യാപിച്ചതാണ്. ഇതിന് 70 അടി ഉയരമുണ്ടെന്ന് പറയുന്നു. പ്രാഥമിക റിപോര്‍ടുകള്‍ പ്രകാരം ക്യാംപസിലെ തുറസായ സ്ഥലത്ത് കുട്ടികള്‍ ഇരിക്കുകയോ കളിക്കുകയോ ചെയ്തപ്പോള്‍ മരത്തിന്റെ ഒരു ഭാഗം അവരുടെ മേല്‍ പതിക്കുകയായിരുന്നു. കാര്‍മല്‍ കോണ്‍വെന്റ് ചണ്ഡീഗഡിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനങ്ങളിലൊന്നും പെണ്‍കുട്ടികള്‍ മാത്രമുള്ള വിദ്യാലയവുമാണ്.
അപകടത്തോടെ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാതെ സ്‌കൂളിന്റെ ഗേറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്, ക്യാംപസില്‍ കനത്ത പൊലീസ് സന്നാഹമുണ്ട്. ഡെപ്യൂടി കമീഷനര്‍ വിനയ് പ്രതാപ് സിംഗ്, സീനിയര്‍ പൊലീസ് സൂപ്രണ്ട് കുല്‍ദീപ് സിംഗ് ചാഹല്‍ എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു.

Keywords: Latest-News, National, Top-Headlines, Student, Dead, Injured, School, Died, Obituary, One student dead, 14 injured as tree falls on them in Carmel Convent School, Chandigarh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.