തൃക്കോരിമംഗലത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം നാലായി

 


കോട്ടയം: (www.kvartha.com 17.10.2020) പുതുപ്പള്ളി മണര്‍കാട് പെരുന്തുരുത്തി ബൈപാസില്‍ തൃക്കോരിമംഗലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അമിത്(10) ആണ് മരിച്ചത്. കഴിഞ്ഞദിവസം മരിച്ച ചിങ്ങവനം വയലമൂട്ടില്‍ ജലജയുടെ മകനാണ് അമിത്. 

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ വടക്കേക്കര എല്‍പി സ്‌കൂളിനും കൊച്ചാലുംമൂടിനും ഇടയിലുള്ള വളവിലായിരുന്നു അപകടം. വളവ് തിരിഞ്ഞു കയറിവന്ന ബസ്സിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. റോഡില്‍ വളവുള്ള ഭാഗത്ത് കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.  തൃക്കോരിമംഗലത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം നാലായി

ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്നു ചങ്ങനാശേരി ഡിപ്പോയിലെ ഓര്‍ഡിനറി ബസ്. പാമ്പാടിയില്‍ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം ജലജയെ ചിങ്ങവനത്തെ വീട്ടില്‍ കൊണ്ടുവിടാന്‍ പോകുകയായിരുന്നു കാര്‍.

മുണ്ടക്കയം മുരിക്കുംവയല്‍ കുന്നപ്പള്ളില്‍ കുഞ്ഞുമോന്റെ മകന്‍ ജിന്‍സ് (32), പിതൃസഹോദരീ ഭര്‍ത്താവ് കവിയൂര്‍ ഇരവിനാല്‍ കുന്നപ്പള്ളി മുരളി (68), മുരളിയുടെ മകള്‍ ചിങ്ങവനം വയലമൂട്ടില്‍ ജലജ (42) എന്നിവര്‍ കഴിഞ്ഞദിവസം തന്നെ മരിച്ചിരുന്നു. ജലജയുടെ അനുജത്തിയുടെ മകന്‍ അതുല്‍ (8) സാരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords:   One more dies in Puthuppally Accident, Kottayam, News, KSRTC, Car accident, Dead, Obituary, Accidental Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia