Accidental Death | തളിപ്പറമ്പില്‍ ബസ് അപകടത്തില്‍ യാത്രക്കാരി മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

തളിപ്പറമ്പ് : (www.kvartha.com) തളിപ്പറമ്പില്‍ ബസ് അപകടത്തില്‍ യാത്രക്കാരി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് നഗരത്തിനടുത്ത കുറ്റിക്കോലില്‍ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Accidental Death | തളിപ്പറമ്പില്‍ ബസ് അപകടത്തില്‍ യാത്രക്കാരി മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളവരെ പരിയാരം മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയി. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന പിലാകുന്നുമ്മല്‍ ബസാണ് അപകടത്തില്‍ പെട്ടത്.

മരിച്ചയാളുടെ മൃതദേഹം തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് മറിഞ്ഞപ്പോള്‍ ഇവര്‍ ബസിനടിയില്‍പെട്ട് സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Aster_MIMS


Keywords: One Died Bus Accident in Taliparamba, Kannur, News, Local News, Accidental Death, Obituary, Injured, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia