വൃദ്ധയെ വെട്ടി­ക്കൊന്നത് മോഷണശ്രമ­ത്തി­നി­ട­യില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വൃദ്ധയെ വെട്ടി­ക്കൊന്നത് മോഷണശ്രമ­ത്തി­നി­ട­യില്‍
കോഴിക്കോട് : ഓ­ട് പൊ­ളി­ച്ച് അക­ച്ച് ക­ടന്ന മോ­ഷ്ടാ­വി­നെ ത­ട­യാന്‍ ശ്ര­മിച്ച വൃദ്ധയെ വെട്ടിക്കൊന്നു. കോഴിക്കോട് വട്ടക്കിണര്‍ മീഞ്ചന്ത ആര്‍ട്‌­സ് ആന്‍ഡ് സയന്‍സ് കോളിജന് സമീപം താമസിക്കുന്ന ചിറയ്ക്കല്‍ ഹൗസ് ലൈനിലെ സുന്ദരി(67)യെയാണ് മോഷ്ടാ­വ് ശ­നി­യാഴ്­ച പു­ലര്‍ച്ചെ 1.30ന് വെട്ടിക്കൊന്നത്.

നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിച്ചെന്നപ്പോള്‍ ചോരയില്‍ കുളിച്ച് സ്ത്രീ പിടയുന്നതാണ് കണ്ടത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ അയല്‍വാസികളാണ് മെഡിക്കല്‍ കോള­ജ് ആശുപത്രിയിലെത്തിച്ചത്. പുലര്‍ച്ചെ 4.30യോടെയാണ് മരിച്ചത്. ഇ­വര്‍ ത­നി­ച്ചാ­യി­രുന്നു താമസം. അംബിക, രാജി എന്നിവര്‍ മക്കളാണ്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേ­ജ് ആശുപത്രി മോര്‍ച്ച­റി­യി­ലേ­ക്ക് മാറ്റി.

Keywords:  Kozhikode, Kerala, Murder, Stabbed to death, Obituary 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia