Found Dead | 'ആലൂ പറാത്ത ഉണ്ടാക്കുന്നതിനെച്ചൊല്ലി തര്‍ക്കം'; പിന്നാലെ പ്രശസ്ത നടിയും ഗായികയുമായ രുചിസ്മിത മരിച്ച നിലയില്‍; പൊലീസ് അന്വേഷണം
Mar 28, 2023, 13:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com) പ്രശസ്ത ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒഡിഷയിലെ ബലാംഗിറിലുള്ള അമ്മാവന്റെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് റിപോര്‍ട്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി അയച്ചു.

സംഭവദിവസം 'ആലൂ പറാത്ത' തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി വഴക്കുണ്ടായെന്ന മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി എട്ടുമണിക്ക് ഭക്ഷണമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 10 മണിക്ക് തയാറാക്കാം എന്നായിരുന്നു മകളുടെ മറുപടിയെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായെന്നും പിന്നാലെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും മാതാവ് പറഞ്ഞു.
മകള്‍ നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് മാതാവ് ആരോപിച്ചു. മരണത്തിലെ ദുരൂഹത മാറ്റാന്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഗീത ആല്‍ബങ്ങളിലൂടെ താരമായ രുചിസ്മിത സ്റ്റേജ് ഷോകളിലും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Keywords: News, National, India, Bhuvaneswar, Actress, Death, Obituary, Case, Suicide, Mother, Police, Odia album actress Ruchismita found dead in Bolangir, suicide suspected
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.