ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ചിറക്കല്‍ ചിറക്കുസമീപം മൂപ്പന്‍പാറ റോഡില്‍ 'നികുഞ്ച' ത്തിലെ കലാമണ്ഡലം രമേശ് ( 68 ) നിര്യാതനായി. മൃദംഗവിദ്വാനായ അദ്ദേഹം നൂതന നൃത്തരൂപമായ അമൃതനാട്യ കലയുടെ ആചാര്യന് ആണ്. തെയ്യത്തിന്റെ ഐതിഹ്യത്തിന്റെ അന്ത:സത്ത ചോര്‍ന്നുപോകാതെ അമൃതനാട്യത്തെ നൃത്തരൂപത്തില്‍ ചിട്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഒന്നര ദശകകാലത്തെ തപസ്യയിലൂടെയായിരുന്നു.
സ്കൂള്‍ കലോത്സവയിനത്തില് ഉള്പെടുത്തുവാന് ദീര്‍ഘകാലത്തെ ശ്രമത്തില്‍ ലക്ഷ്യത്തിലെത്താതെയാണ് ആചാര്യന് യാത്രയായത്. കണ്ണന് മ്യൂസികല്സിന്റെ പ്രൊപ്രൈറ്ററും ചാലാട് തെക്കന്മണല് കണ്ണന്‍പണിക്കര്‍ ദേവസ്ഥാനത്തിന്റെ അവകാശിയും കൂടിയാണ്.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Obituary, Mridangavidwan, Kalamandalam Ramesh, Passed Away.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

