Obituary | മൃദംഗവിദ്വാന്‍ കലാമണ്ഡലം രമേശ് നിര്യാതനായി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ചിറക്കല്‍ ചിറക്കുസമീപം മൂപ്പന്‍പാറ റോഡില്‍ 'നികുഞ്ച' ത്തിലെ കലാമണ്ഡലം രമേശ് ( 68 ) നിര്യാതനായി. മൃദംഗവിദ്വാനായ അദ്ദേഹം നൂതന നൃത്തരൂപമായ അമൃതനാട്യ കലയുടെ ആചാര്യന്‍ ആണ്. തെയ്യത്തിന്റെ ഐതിഹ്യത്തിന്റെ അന്ത:സത്ത ചോര്‍ന്നുപോകാതെ അമൃതനാട്യത്തെ നൃത്തരൂപത്തില്‍ ചിട്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഒന്നര ദശകകാലത്തെ തപസ്യയിലൂടെയായിരുന്നു. 
Aster_MIMS

സ്‌കൂള്‍ കലോത്സവയിനത്തില്‍ ഉള്‍പെടുത്തുവാന്‍ ദീര്‍ഘകാലത്തെ ശ്രമത്തില്‍ ലക്ഷ്യത്തിലെത്താതെയാണ് ആചാര്യന്‍ യാത്രയായത്. കണ്ണന്‍ മ്യൂസികല്‍സിന്റെ പ്രൊപ്രൈറ്ററും ചാലാട് തെക്കന്‍മണല്‍ കണ്ണന്‍പണിക്കര്‍ ദേവസ്ഥാനത്തിന്റെ അവകാശിയും കൂടിയാണ്.

Obituary | മൃദംഗവിദ്വാന്‍ കലാമണ്ഡലം രമേശ് നിര്യാതനായി


Keywords:  News, Kerala, Kerala-News, Obituary, Obituary-News, Obituary, Mridangavidwan, Kalamandalam Ramesh, Passed Away.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia