(File photo- kvartha) |
കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ ഇരുവരെയും കാണാതായിരുന്നു. പലയിടത്തും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. അതിനിടയിലാണ് ചൊവ്വാഴ്ച്ച രാവിലെ ഇരുവരുടെയും മൃതദേഹങ്ങള്‍ പുഴക്കരയില്‍ കാണപ്പെട്ടത്. മൊയ്തുപാലത്തിന് സമീപത്തെ ബീച്ച് റിസോര്‍ട്ടിന് അരികെയുള്ള കുറ്റിക്കാട്ടിലാണ് അശ്വനിയുടെ മൃതദേഹം കാണപ്പെട്ടത്. കടലിനോട് ചേരുന്ന പുഴഭാഗമാണിത്. രാവിലെ 5.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് ശേഷമാണ് പാലയാട് എസ്റ്റേറ്റിന് സമീപത്തെ പുഴയോട് ചേര്‍ന്ന തുരുത്തില് സജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ്.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അശ്വനിക്ക് തൃശൂരില്‍ ബി.എസ്.സി നേഴ്സിംഗിന് പ്രവേശനം ലഭിച്ചിരുന്നു. ചൊവ്വാഴ്ച്ച കോഴ്സിന് ചേരേണ്ടതായിരുന്നു. സജിത്ത് നേരത്തെ രണ്ട് വിവാഹം കഴിച്ചിരുന്നു. മാവിലായി സ്വദേശിനിയെയാണ് ആദ്യം വിവാഹം കഴിച്ചത്. സജിത്തിന്റെ പീഢനം സഹിക്കവയ്യാതെ അവര്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. അതിന് ശേഷം നാല് മാസം മുമ്പ് വടകരയിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ യുവതിയും സജിത്തിനെ ഉപേക്ഷിക്കുകയായിരുന്നു. വടകരയിലെ യുവതിയെ വിവാഹം കഴിച്ച ശേഷമാണ് അശ്വനിയുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒളിച്ചോടുകയായിരുന്നു.
ജയശ്രീയാണ് സജിത്തിന്റെ മാതാവ്. ഷബിന, ഷിജിത്ത് സഹോദരങ്ങള്‍. തൃപ്പംങ്ങോട്ടൂര് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അജിതയാണ് അശ്വനിയുടെ മാതാവ്. ശ്രുതി ഏക സഹോദരി. ധര്‍മ്മടം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
Keywords: Kerala, Kannur, River, Die, Couples, Lovers, Obit, Charamam, Nursing, Student.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.