Writer Narayan | സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു

 


ADVERTISEMENT


കൊച്ചി: (www.kvartha.com) കേന്ദ്ര സാഹിത്യ അകാഡമി അവാര്‍ഡ് ജേതാവായ സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു. 82 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയിലാണ് അന്ത്യം. എഴുതിയ ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അകാഡമി പുരസ്‌കാരം ലഭിച്ച സാഹിത്യകാരനാണ് നാരായന്‍.
Aster_MIMS

ആദിവാസി സമൂഹമായ മലയരയന്‍മാരെ ഇതിവൃത്തമാക്കി രചിച്ച 'കൊച്ചരേത്തി' എന്ന നോവലിനാണ് കേരള സാഹിത്യ അകാഡമി പുരസ്‌കാരം ലഭിച്ചത്. 1998ലാണ് കൊച്ചരേത്തി പ്രസിദ്ധീകരിച്ചത്. കൂടാതെ, തോപ്പില്‍ രവി ഫൗന്‍ഡേഷന്‍ അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ് എന്നിവയ്ക്ക് കൊച്ചരേത്തി അര്‍ഹമായി. 

Writer Narayan | സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു


ഊരാളിക്കുടി, ചെങ്ങാറും കൂട്ടാളും, വന്നല, ആരാണ് തോല്‍ക്കുന്നവര്‍, കൃഷ്ണ നെല്ലിന്റെ ചോറ്, തോല്‍വികളുടെ തമ്പുരാന്‍മാര്‍ എന്നിവയാണ് പ്രധാന കൃതികള്‍. തൊടുപുഴ കുടയത്തൂരില്‍ 1940ലായിരുന്നു നാരായന്റ ജനനം. ഭാര്യ: ലത. മക്കള്‍: രാജേശ്വരി, സിദ്ധാരഥ കുമാര്‍, സന്തോഷ് നാരായന്‍.   

Keywords:  News,Kerala,State,Kochi,Writer,Death,Obituary,Award, Novelist Narayan passed away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia