ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മക്ക: ഹൃദയാഘാതം മൂലം മലയാളി മക്കയില്‍ മരിച്ചു. നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കലയത്ത് മുഹമ്മദ് കബീറ്(43) ആണ് മരിച്ചത്. അവധി കഴിഞ്ഞ് ബുധനാഴ്ചയാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. 18 വര്‍ഷത്തോളം സൗദിയിലായിരുന്ന ഇദ്ദേഹം 15 വര്‍ഷമായി ജിദ്ദയിലെ റയ്ദാന്‍ റസറ്റോറന്റിലാണ് ജോലിചെയ്തു വരുന്നത്. ഈ അവധികഴിഞ്ഞ്് തിരിച്ചുവന്നപ്പോഴാണ് ഇദ്ദേഹത്തെ കമ്പനി മക്കയിലേക്ക് മാറ്റിയത്. അത്താഴം കഴിച്ച് കഴിഞ്ഞപ്പോള്‍ നെഞ്ച് വേദന അനുഭവപെട്ടതിനെ തുടര്‍ന്ന് മക്ക അല്‍ അബീറില് ചികിത്സ തേടുകയും ഡോക്ടറോട് രോഗ വിവരം വിവരിക്കവേ മരിക്കുകയായിരുന്നു.
പരേതരായ മയീന്റെയും മൈമൂനയുടെയും മകനാണ്. ഭാര്യ: ലൈലാബാനു. മക്കള്‍: ശബാന, ജിഫ്രിയാ, ജിഫിന്. സഹോദരങ്ങള്‍: അയമു, ഹംസ(ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം), ഉസ്മാന്, ബഷീര്‍ (മൂവരും ജിദ്ദ).
മമ്പാട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഒന്നരവര്‍ഷമായി വല്ലപുഴയിലേക്ക് താമസം മാറിയിട്ട്. ശീഷ കിംഗ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ മറവു ചെയ്യും.

Keywords: Mecca, Nilambur, Vallappuza, Mohammed Kabeer, Gulf, Vambad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.