ഹൃദയാഘാതം മൂലം മലയാ­ളി മ­ക്ക­യില്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൃദയാഘാതം മൂലം മലയാ­ളി മ­ക്ക­യില്‍ മരിച്ചു
മക്ക: ഹൃദയാഘാതം മൂലം മലയാ­ളി മ­ക്ക­യില്‍ മരി­ച്ചു. നിലമ്പൂര്‍ വല്ലപ്പുഴ സ്വദേ­ശി കലയത്ത് മുഹമ്മദ്­ ക­ബീറ്(43) ആണ് മ­രി­ച്ചത്. അവധി കഴിഞ്ഞ് ബുധനാഴ്ചയാ­ണ് നാ­ട്ടില്‍ നിന്നും തിരിച്ചെത്തിയത്­. 18 വര്‍ഷത്തോളം സൗദിയിലായിരുന്ന ഇദ്ദേഹം 15 വര്‍ഷമായി ജിദ്ദയിലെ റയ്­ദാന്‍ റസറ്റോറന്റിലാണ് ജോലിചെയ്­തു വ­രു­ന്ന­ത്. ഈ അവധി­കഴിഞ്ഞ്് തിരിച്ചുവന്നപ്പോഴാണ് ഇദ്ദേഹത്തെ കമ്പനി മക്കയിലേക്ക് മാറ്റിയത്. അത്താഴം കഴിച്ച് കഴിഞ്ഞപ്പോള്‍ നെഞ്ച് വേദന അനുഭവപെട്ടതിനെ തുടര്‍ന്ന് മ­ക്ക അല്‍ അബീറില്‍ ചികിത്സ തേടു­കയും ഡോക്ടറോട് രോഗ വിവരം വിവരിക്കവേ മരിക്കുകയായിരു­ന്നു.

പരേതരായ മയീന്റെയും മൈമൂനയുടെയും മകനാണ്. ഭാ­ര്യ: ലൈലാബാനു. മക്കള്‍: ശ­ബാന, ജിഫ്രിയാ, ജി­ഫിന്‍. സഹോദ­രങ്ങള്‍: അ­യമു, ഹം­സ(ഇന്ത്യാ ഫ്രറ്റേ­ണിറ്റി ഫോ­റം), ഉസ്മാന്‍, ബ­ഷീര്‍ (മൂവരും ജിദ്ദ).

മമ്പാട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഒന്നരവര്‍ഷമായി വല്ലപുഴയിലേക്ക് താമസം മാറിയി­ട്ട്. ശീഷ കിംഗ്­ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ്­ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃത­ദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ മറവു ചെയ്യും.

Keywords: Mecca, Nilambur, Vallappuza, Mohammed Kabeer, Gulf, Vambad.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia