Last Rites | നിഹാലിന് നാടിന്റെ കരളുരുകും യാത്രാമൊഴി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി
Jun 12, 2023, 15:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) കരളുരുകും വേദനയോടെ നാട് നിഹാലിന് യാത്രാമൊഴിയേകി. വീടിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കളിച്ചു കൊണ്ടിരിക്കെ വീട്ടിൽ തമ്പടിച്ചു നിന്ന തെരുവ് നായ്ക്കൂട്ടം കൂട്ടത്തോടെ ചാടി വീണുകടിച്ചു കീറിക്കൊന്ന നിഹാലിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നിഹാലിന് അശ്രുപൂജയേകാൻ മുഴപ്പിലങ്ങാട് കെട്ടിനകത്തെ ദാറുൽ റഹ്മ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെച്ച കെട്ടിനകം ജുമാമസ്ജിദ് അങ്കണത്തിലും നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. മഴവിട്ടു മാറിയ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ തലശേരി ജെനറൽ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർടത്തിന് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വീട്ടിലെത്തിച്ചത്.
തുടർന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും ജനപ്രതിനിധികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും അന്തിമോപചാരമർപ്പിച്ചു. അര മണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം കെട്ടിനകം ജുമാ മസ്ജിദ് അങ്കണത്തിലേക്ക് മാറ്റി. അവിടെയും തെരുവ് നായ്ക്കളാൽ അരുംകൊല ചെയ്യപ്പെട്ട നിഹാലിനെ ഒരു നോക്കു കാണാൻ വൻ ജനാവലി കാത്തു നിന്നിരുന്നു.
മന്ത്രി വിഎൻ വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, മുൻ മന്ത്രി പികെ ശ്രീമതി, ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, യൂത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് തുടങ്ങിയവർ വീട്ടിലും കെട്ടിനകം ജുമാ മസ്ജിദ് അങ്കണത്തിലുമായി അന്തിമോപചാരമർപിച്ചു. തുടർന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ എടക്കാട് മണപുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: News, Kerala, Kannur, Obituary, Thalassery, Stray Dogs, Nihal's last rites held.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.