വിവാഹ വിരുന്നിനിടെ ലഭിച്ച സമ്മാനം തുറന്നുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; നവവരനും മുത്തശ്ശിയും ദാരുണമായി കൊല്ലപ്പെട്ടു; നവവധുവിന് ഗുരുതരം

 


ADVERTISEMENT

ഭുവനേശ്വര്‍: (www.kvartha.com 24.02.2018) വിവാഹ വിരുന്നിനിടെ ലഭിച്ച വിവാഹ സമ്മാനം തുറന്നുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും ദാരുണമായി കൊല്ലപ്പെട്ടു. നവവധുവിന് ഗുരുതരമായി പരുക്കേറ്റു. ഒഡീഷയിലെ ബൊലങ്കീറില്‍ വെള്ളിയാഴ്ചയാണ് സംഭവം. അഞ്ചു ദിവസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

സമ്മാനം പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ മുത്തശ്ശി സംഭവ സ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞിരുന്നു. നവവരനാകട്ടെ റൂര്‍ക്കലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാളുടെ ഭാര്യ ബുര്‍ളയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

  വിവാഹ വിരുന്നിനിടെ ലഭിച്ച സമ്മാനം തുറന്നുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; നവവരനും മുത്തശ്ശിയും ദാരുണമായി കൊല്ലപ്പെട്ടു; നവവധുവിന് ഗുരുതരം

ഫെബ്രുവരി 21 ന് നടന്ന വിവാഹ റിസപ്ഷന് നവദമ്പതികള്‍ക്ക് നല്‍കിയ സമ്മാനം വെള്ളിയാഴ്ച വീട്ടില്‍ വെച്ച് തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. അതേസമയം വധുവരന്മാര്‍ക്ക് ഈ സമ്മാനം നല്‍കിയത് ആരാണെന്ന് വ്യക്തമല്ല.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പട്‌നഗട്ട് പോലീസ് ഓഫീസര്‍ അറിയിച്ചു. തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Keywords: Newly-married Man, Grandmother Killed as Wedding Gift Explodes in Odisha, Marriage, News, Local-News, Accidental Death, Obituary, hospital, Treatment, Police, Probe, Injured, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia