Drowned | പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ

 


ADVERTISEMENT



നെടുമ്പാശ്ശേരി: (www.kvartha.com) പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചെങ്ങമനാട് പാലപ്രശേരി നടുവിലപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദിന്റെയും ആബിദയുടെയും മകന്‍ മുഹമ്മദ് ഹാലിഖുസമാന്‍ (16) ആണ് മരിച്ചത്. ചെങ്ങമനാട് ഗവ: ഹയര്‍ സെകന്‍ഡറി സ്‌കൂളുിലെ പ്ലസ് വണ്‍ (ഹ്യുമാനിറ്റീസ് വിഭാഗം) വിദ്യാര്‍ഥിയാണ്. 
Aster_MIMS

Drowned | പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ


വീടിനടുത്തെ പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ ഞായറാഴ്ച സന്ധ്യയോടെയായിരുന്നു അപകടം. പതിവുപോലെ വീടിനടുത്തെ പെരിയാറിന്റെ കൈവഴിയായ കണ്ടകത്ത് കടവില്‍ കുളിക്കുന്നതിനിടെ ഗര്‍ത്തത്തില്‍ അകപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ അവശനിലയില്‍ ചാലാക്കല്‍ ശ്രീനാരായണ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാലപ്രശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി. സഹോദരങ്ങള്‍: മുഹമ്മദ് ആദിഖ്, മുഹമ്മദ് ആശിഖ്.

Keywords:  News, Local-News, Student, Death, Obituary, Drowned, Funeral, Nedumbassery: Plus one student drowned to death 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia