SWISS-TOWER 24/07/2023

Died | നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിക്കൂര്‍: (www.kvartha.com) കുയിലൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളി മരിച്ചു. ജെല്‍പായ്ഗുരി പ്രമോദ് നഗര്‍ സ്വദേശി ചിരന്‍ജിത്ത് ബര്‍മന്‍ (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11മണിയോടെയാണ് അപകടം. കുയിലൂരിലെ കാളാംവളപ്പില്‍ വിജിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷൈഡിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. വ്യാഴാഴ്ച രാവിലെ മറ്റ് തൊഴിലാളികള്‍ക്കൊപ്പം സണ്‍ഷെയ്ഡ് വാര്‍പ്പിനെ താങ്ങി നിര്‍ത്തിയ തൂണ്‍ മാറ്റുന്നതിനിടയില്‍ മൂന്ന് മീറ്ററോളം വരുന്ന കുറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബ് ചിരന്‍ജിത്തിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. സ്ലാബിനടിയില്‍പ്പെട്ട ഇയാളെ രക്ഷപ്പെടുത്താന്‍ സഹ തൊഴിലാളികളും ഓടിക്കൂടിയ നാട്ടുകാരും ശ്രമിച്ചെങ്കിലും നടന്നില്ല.
      
Died | നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു

ഇരിട്ടിയില്‍ നിന്നും അഗ്‌നി രക്ഷാ സേന എത്തി സ്ലാബ് നീക്കിയശേഷമാണ് പുറത്തെടുത്തത്. അപ്പോഴെക്കും മരിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഇരിക്കൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords:  Malayalam News, Kannur News, Irikkur News, Obituary, Native of West Bengal died after sunshade of the house under construction collapsed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia