തളിപ്പറമ്പിന്റെ ഓട്ടോറിക്ഷ ചരിത്രം കുറിച്ച കൃഷ്ണ അയ്യർ മരിച്ചു

 
N Krishna Iyer, first auto rickshaw driver of Taliparamba

Photo: Arranged

ADVERTISEMENT

● പാലക്കാട് വെച്ചാണ് കൃഷ്ണ അയ്യരുടെ അന്ത്യം.
● കമ്പനിസ്വാമിയുടെ പത്ത് മക്കളും ഓർമ്മയായി.
● എൻ. കൃഷ്ണ അയ്യർക്ക് തൊണ്ണൂറ് വയസ്സായിരുന്നു.
● തളിപ്പറമ്പ് നഗരത്തിൽ ആദ്യമിറങ്ങിയ ഓട്ടോറിക്ഷ.
● കുടുംബാംഗങ്ങൾ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകും.

കണ്ണൂർ: (KVARTHA) ആധുനിക തളിപ്പറമ്പിന്റെ ശിൽപ്പിയും 'അന്നദാനപ്രഭു' എന്ന് ജനങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്ന പി. നീലകണ്ഠ അയ്യരുടെ (കമ്പനിസ്വാമി) മകനും, തളിപ്പറമ്പിലെ ആദ്യകാല ഓട്ടോറിക്ഷ ഡ്രൈവറുമായ എൻ. കൃഷ്ണ അയ്യർ (90) പാലക്കാട് വെച്ച് നിര്യാതനായി. 

തളിപ്പറമ്പ് നഗരത്തിൽ ആദ്യമായി നിരത്തിലിറങ്ങിയ ഓട്ടോറിക്ഷയായ 'ഗൗരി' ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു.

Aster_MIMS

കൃഷ്ണ അയ്യരുടെ നിര്യാണത്തോടെ തളിപ്പറമ്പിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച കമ്പനിസ്വാമിയുടെ പത്ത് മക്കളും ഓർമ്മയായി. പരേതരായ പരശുരാമ അയ്യർ, നാരായണ അയ്യർ, സുബ്രഹ്മണ്യ അയ്യർ, വെങ്കിടരാമ അയ്യർ, ഗണപതി അയ്യർ, ശിങ്കാരം, തങ്കം, സാഗരം, കുഞ്ചലം എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

ഭാര്യ: വനജ. മക്കൾ: രഞ്ജിനി, സുഗുണ, ഗണേഷ്. മരുമക്കൾ: കണ്ണൻ, ഹരൻ, നിഷ. സംസ്കാരം പാലക്കാട് വെച്ച് നടക്കും.

എൻ. കൃഷ്ണ അയ്യരെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ പങ്കുവെച്ച് ഈ പോസ്റ്റ് ഷെയർ ചെയ്യൂ.

Summary: Pioneer auto-rickshaw driver of Taliparamba, N. Krishna Iyer, passes away.

#Taliparamba #AutoRickshaw #KrishnaIyer #KeralaNews #Pioneer #Obituary

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Delta
Newsroom Delta

9976 Articles

Tags

Share this story

wellfitindia