മുഴപ്പിലങ്ങാട് ചരക്ക് ലോറി മറിഞ്ഞ് വഴിയാത്രക്കാരന് ദാരുണാന്ത്യം; നിയന്ത്രണം വിട്ട വാഹനം ഇടിച്ചുനിന്നത് വീടിന്റെ ഭിത്തിയിൽ

 
Scene of the lorry accident at Muzhappilangad.

Photo: Special Arrangement

ADVERTISEMENT

● സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം.
● വീടിനും ഓവുപാലത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചു.
● മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
● രാവിലെ എട്ടരയോടെ ഗതാഗതം പുനസ്ഥാപിച്ചു.

കണ്ണൂർ: (KVARTHA) ദേശീയപാത മുഴപ്പിലങ്ങാട് മഠത്തിന് സമീപം ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം. ലോറി ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് വഴിയാത്രക്കാരൻ തൽക്ഷണം മരിച്ചു. തിങ്കളാഴ്ച അതിരാവിലെയായിരുന്നു അപകടം. 

മുഴപ്പിലങ്ങാട് മഠത്തിന് അടുത്തുനിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ലോറിക്ക് മുൻപിൽ വഴിയാത്രക്കാരൻ പെടുകയായിരുന്നു. ഇയാളെ കണ്ട് പെട്ടെന്ന് ലോറി നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിവരം. യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ലോറി, സർവീസ് റോഡിലേക്ക് പാഞ്ഞുകയറുകയും നടപ്പാതയിലൂടെ കയറിയിറങ്ങി സമീപത്തെ വീടിന്റെ ഭിത്തിയിൽ ഇടിച്ച് മറിയുകയുമായിരുന്നു.

Aster_MIMS

ഇടിയുടെ ആഘാതത്തിൽ സമീപത്തെ വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഓവുപാലത്തിന്റെ സ്ലാബുകളും ഇളകിപ്പോയി. മരിച്ചയാളുടെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. എടക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള മേൽനടപടികൾ സ്വീകരിച്ചു.

അപകടത്തെ തുടർന്ന് സർവീസ് റോഡിലെ ഗതാഗതം മണിക്കൂറുകളോളം പൂർണ്ണമായും സ്തംഭിച്ചു. പിന്നീട് ക്രെയിൻ എത്തിച്ച് വാഹനം റോഡിൽ നിന്ന് മാറ്റിയ ശേഷം രാവിലെ എട്ടരയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: A pedestrian was killed in a tragic accident at Muzhappilangad, Kannur, after a cargo lorry lost control and overturned. The vehicle also crashed into a nearby house wall. Traffic was disrupted for hours.

#Kannur #Muzhappilangad #Accident #RoadSafety #DeathNews #KeralaNews #Edakkad

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia