Obituary | ആദ്യകാല ചലച്ചിത്ര നടനും വോളിബോള്‍ ദേശീയ താരവുമായിരുന്ന മിഖ്ദാദ് അന്തരിച്ചു; പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

 


തിരുവനന്തപുരം: (www.kvartha.com) ആദ്യകാല ചലച്ചിത്ര നടനും വോളിബാള്‍ ദേശീയ താരവുമായിരുന്ന മിഖ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തലസ്ഥാനത്തെ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.

Obituary | ആദ്യകാല ചലച്ചിത്ര നടനും വോളിബോള്‍ ദേശീയ താരവുമായിരുന്ന മിഖ്ദാദ് അന്തരിച്ചു; പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

1982 ല്‍ 'ആ ദിവസം' എന്ന സിനിമയിലൂടെയാണ് മിഖ്ദാദ് അഭിനയരംഗത്തെത്തിയത്. എന്നാല്‍, സംവിധായകന്‍ സിബി മലയിലിന്റെ ആദ്യ സിനിമയായ മുത്താരംകുന്ന് പി ഒ എന്ന സിനിമയിലെ രാജന്‍പിള്ള എന്ന ഫയല്‍വാന്റെ വേഷമാണ് മിഖ്ദാദിനെ പ്രശസ്തനാക്കിയത്.

ആനയ്‌ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സീരിയലുകളിലും വേഷമിട്ടു. 2010ല്‍ പോസ്റ്റല്‍ ആന്‍ഡ് ടെലഗ്രാഫ് വകുപ്പില്‍നിന്ന് വിരമിച്ചു. പേട്ട അക്ഷരവീഥി മഠത്തുവിളാകം ലെയ്‌നില്‍ എവിആര്‍എ 12- തില്‍ ആയിരുന്നു താമസം.

കബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് കൊല്ലം പോളയത്തോട് ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: റഫീക മിഖ്ദാദ്. മക്കള്‍: മിറ മിഖ്ദാദ്, റമ്മി മിഖ്ദാദ്. മരുമക്കള്‍: സുനിത് സിയാ, ശിബില്‍ മുഹമ്മദ്.

Keywords: Mutharamkunnu PO film fame Migdad passed away, Thiruvananthapuram, News, Cine Actor, Dead, Obituary, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia