Died | മുസ്ലിം ലീഗ് നേതാവ് കെകെ അബ്ദുർ റഹ്മാൻ മാസ്റ്റർ നിര്യാതനായി
Dec 31, 2022, 15:09 IST
ADVERTISEMENT
കണ്ണൂർ: (www.kvartha.com) ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം മാണിയൂരിലെ കെകെ അബ്ദുർ റഹ്മാൻ മാസ്റ്റർ (70) നിര്യാതനായി. തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്, തളിപ്പറമ്പ് നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ, കെ എസ് ടി യു ജില്ലാ പ്രസിഡണ്ട്, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ ഖാദർ- ഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: മറിയം. മക്കൾ: ആഇശ, ഫാത്വിമ, ഡോ. മുഹമ്മദ് ശാഫി (ശാഫീസ് ഡെന്റൽ ക്ലിനിക്, ചേലേരിമുക്ക്), സുമയ്യ.
മരുമക്കൾ: ഹാശിം, റസാഖ് (ചെന്നൈ), ജാബിർ (ദുബൈ), ഡോ. ശാഹിറ.
സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മറിയം, കുഞ്ഞാമിന, അബ്ദുൽ കരീം (റിട. അധ്യാപകൻ, പള്ളിപ്പൊയിൽ എൽപി സ്കൂൾ), പരേതനായ സികെ അബ്ദുല്ല മുസ്ല്യാർ. തണ്ടപ്പുറത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Muslim League leader KK Abdur Rahman Master passed away, Kerala, Kannur,News,Top-Headlines,Obituary,Muslim-League,Leader,President.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

