SWISS-TOWER 24/07/2023

Died | മുസ്ലിം ലീഗ് നേതാവ് കെകെ അബ്ദുർ റഹ്‌മാൻ മാസ്റ്റർ നിര്യാതനായി

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം മാണിയൂരിലെ കെകെ അബ്ദുർ റഹ്‌മാൻ മാസ്റ്റർ (70) നിര്യാതനായി. തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്, തളിപ്പറമ്പ് നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ, കെ എസ് ടി യു ജില്ലാ പ്രസിഡണ്ട്, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
Aster mims 04/11/2022
       
Died | മുസ്ലിം ലീഗ് നേതാവ് കെകെ അബ്ദുർ റഹ്‌മാൻ മാസ്റ്റർ നിര്യാതനായി

പരേതരായ ഖാദർ- ഫാത്വിമ ദമ്പതികളുടെ മകനാണ്. 
ഭാര്യ: മറിയം. മക്കൾ: ആഇശ, ഫാത്വിമ, ഡോ. മുഹമ്മദ് ശാഫി (ശാഫീസ് ഡെന്റൽ ക്ലിനിക്, ചേലേരിമുക്ക്), സുമയ്യ. 

മരുമക്കൾ: ഹാശിം, റസാഖ് (ചെന്നൈ), ജാബിർ (ദുബൈ), ഡോ. ശാഹിറ. 
സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മറിയം, കുഞ്ഞാമിന, അബ്ദുൽ കരീം (റിട. അധ്യാപകൻ, പള്ളിപ്പൊയിൽ എൽപി സ്കൂൾ), പരേതനായ സികെ അബ്ദുല്ല മുസ്ല്യാർ. തണ്ടപ്പുറത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Muslim League leader KK Abdur Rahman Master passed away, Kerala, Kannur,News,Top-Headlines,Obituary,Muslim-League,Leader,President.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia