ME Manuel | കേരളത്തില്‍ ആദ്യമായി ഇലക്ട്രോണിക് കീബോര്‍ഡ് അവതരിപ്പിച്ച സംഗീത സംവിധായകന്‍ എം ഇ മാനുവല്‍ വീട്ടില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


എറണാകുളം: (www.kvartha.com) സംഗീത സംവിധായകന്‍ എം ഇ മാനുവലിനെ
വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 73 വയസായിരുന്നു. ഉദയംപേരൂര്‍ സൂനഹദോസ് പള്ളിക്ക് സമീപം നെസ്റ്റ് മഷ്നശ്ശേരിയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ ലിസിമോളും മക്കളായ മിലിയും മീരയും വിദേശത്താണ് താമസം.
Aster mims 04/11/2022

രണ്ട് ദിവസമായി വീട്ടിലെ ബള്‍ബുകള്‍ തെളിഞ്ഞു കിടക്കുന്നതു കണ്ട് അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. ഉദയംപേരൂര്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കളമശ്ശേരി മെഡികല്‍ കോളജാശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണത്തില്‍ മറ്റുസംശയങ്ങളൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു.

ME Manuel | കേരളത്തില്‍ ആദ്യമായി ഇലക്ട്രോണിക് കീബോര്‍ഡ് അവതരിപ്പിച്ച സംഗീത സംവിധായകന്‍ എം ഇ മാനുവല്‍ വീട്ടില്‍ മരിച്ച നിലയില്‍


ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും കേരളത്തില്‍ ആദ്യമായി ഇലക്ട്രോണിക് കീബോര്‍ഡ് അവതരിപ്പിക്കുകയും ചെയ്തത് എം ഇ മാനുവലിയാണ്. യേശുദാസ് ഉള്‍പെടെ പ്രമുഖ പ്രശസ്തരോടൊപ്പം കീബോര്‍ഡ് വായിച്ചിട്ടുള്ള മാനുവല്‍ വിദേശങ്ങളിലും സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. 'മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍...', 'പൊന്നൊളിയില്‍ കല്ലറ മിന്നുന്നു..' തുടങ്ങി പ്രശസ്തമായ നിരവധി ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. 

Keywords:  News,Kerala,State,Ernakulam,Death,Obituary,Music Director,Found Dead, Music Director ME Manuel passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia