Found Dead | കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍
Mar 5, 2023, 08:05 IST
കായംകുളം: (www.kvartha.com) മാവേലിക്കര ഉമ്പര്‍നാട് കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉമ്പര്‍നാട് വിഷ്ണുഭവനത്തില്‍ കെ വിനോദിന്റെ ഭാര്യ സോമിനിയാണ് (37) മരിച്ചത്. കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടിലാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സോമന്‍-സുധര്‍മ ദമ്പതികളുടെ മകളാണ് മരിച്ച സോമിനി. മക്കള്‍. സബിത, വിഷ്ണു.
കല്ലുമല ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (36) കൊലപാതകക്കേസിലെ പ്രതിയാണ് വിനോദ്. ഫെബ്രുവരി 16ന് രാത്രിയാണ് സജേഷ് കുത്തേറ്റ് മരിച്ചത്. തെക്കേക്കര വിലേജ് ഓഫീസിന് സമീപം അശ്വതി ജംഗ്ഷനിലായിരുന്നു സംഭവം.
കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ വിനോദിനെ മൂന്നുദിവസത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സജേഷും വിനോദും കുടുംബ സുഹൃത്തുക്കളാണ്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറത്തികാട് പൊലീസിന്റെ വിശദീകരണം.
Keywords: News,Kerala,State,Alappuzha,Local-News,Found Dead,Obituary,Accused,Murder case, Murder case accused wife found dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.