SWISS-TOWER 24/07/2023

Found Dead | കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

 


ADVERTISEMENT



കായംകുളം: (www.kvartha.com) മാവേലിക്കര ഉമ്പര്‍നാട് കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉമ്പര്‍നാട് വിഷ്ണുഭവനത്തില്‍ കെ വിനോദിന്റെ ഭാര്യ സോമിനിയാണ് (37) മരിച്ചത്.  കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടിലാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  സോമന്‍-സുധര്‍മ ദമ്പതികളുടെ മകളാണ് മരിച്ച സോമിനി. മക്കള്‍. സബിത, വിഷ്ണു.
Aster mims 04/11/2022

കല്ലുമല ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (36) കൊലപാതകക്കേസിലെ പ്രതിയാണ് വിനോദ്. ഫെബ്രുവരി 16ന് രാത്രിയാണ് സജേഷ് കുത്തേറ്റ് മരിച്ചത്. തെക്കേക്കര വിലേജ് ഓഫീസിന് സമീപം അശ്വതി ജംഗ്ഷനിലായിരുന്നു സംഭവം. 

Found Dead | കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍


കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ വിനോദിനെ മൂന്നുദിവസത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സജേഷും വിനോദും കുടുംബ സുഹൃത്തുക്കളാണ്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറത്തികാട് പൊലീസിന്റെ വിശദീകരണം.

Keywords:  News,Kerala,State,Alappuzha,Local-News,Found Dead,Obituary,Accused,Murder case, Murder case accused wife found dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia