തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
Aug 17, 2021, 14:46 IST
തിരുവനന്തപുരം: (www.kvartha.com 17.08.2021) ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാജിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏപ്രില്‍ 15 നാണ് ഇയാള്‍ തന്റെ ഭാര്യ മീനയെ വെട്ടിക്കൊന്നകേസില്‍ അറസ്റ്റിലായത്. മദ്യപിക്കാനായി കാശ് കൊടുക്കാത്തതിനാണ് ഷാജി ഭാര്യയെ വെട്ടിക്കൊന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ചൊവ്വാഴ്ചയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണ് ഉള്ളത്. മീനയുടെ അമ്മയുടെ ഒപ്പമാണ് കുട്ടികള്‍ താമസിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.