Found Dead | തോട്ടം തൊഴിലാളിയായ യുവാവ് വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
Jun 16, 2023, 08:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൂന്നാര്‍: (www.kvartha.com) തോട്ടം തൊഴിലാളിയായ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍ദേവന്‍ കംപനി മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ കുട്ടിയാര്‍ ഡിവിഷനില്‍ കെ പാണ്ടി (28) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മൂന്നാര്‍ എസ്എച്ഒ രാജന്‍ കെ അരമനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മരണത്തില്‍ അസ്വാഭാവികത കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഇയാളെ വീട്ടിലെ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്ന നിലയില്‍ ഭാര്യ ഗായത്രി കണ്ടെത്തിയത്. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇയാള്‍ ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്നാര്‍ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പാണ്ടിയുടെ മക്കള്‍: ജയകൃഷ്ണന്‍, ജയശ്രീ.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Munnar, Youth, Found Dead, House, Clash, Police, Munnar: Youth found dead in house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

