Drowned | വളര്‍ത്തുനായയെ കുളിപ്പിക്കവെ കാല്‍വഴുതി വെള്ളത്തില്‍ വീണു; മലയാളി ഡോക്ടറും സഹോദരിയും മുങ്ങിമരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ ഹരിപ്പാട് സ്വദേശികളായ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. രവീന്ദ്രന്‍-ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീര്‍ത്തി (17) എന്നിവരാണ് ഡോംബിവ്ലി ഈസ്റ്റിലുള്ള ദാവ്ഡിയിലെ കുളത്തില്‍ മുങ്ങിമരിച്ചത്. 
Aster mims 04/11/2022

കീര്‍ത്തി കാല്‍ തെറ്റി കുളത്തില്‍ വീണെന്നും സഹോദരിയെ രക്ഷിക്കാന്‍ രഞ്ജിത്ത് വെള്ളത്തിലേക്കു ചാടിയെന്നുമാണു വിവരം. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. അഗ്‌നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

മുംബൈ ഡോംബിവ്ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരണ്‍ ബില്‍ഡിങ് നിവാസികളായ മാതാപിതാക്കള്‍ ചികിത്സാര്‍ഥം നാട്ടില്‍ പോയിരിക്കുകയാണ്. പോസ്റ്റുമോര്‍ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. രഞ്ജിത് നവിമുംബൈയിലെ ആശുപത്രിയില്‍ ഹൗസ് സര്‍ജനാണ്. കീര്‍ത്തി പ്ലസ് ടു പൂര്‍ത്തിയാക്കി.

Drowned | വളര്‍ത്തുനായയെ കുളിപ്പിക്കവെ കാല്‍വഴുതി വെള്ളത്തില്‍ വീണു; മലയാളി ഡോക്ടറും സഹോദരിയും മുങ്ങിമരിച്ചു


Keywords:  News, National, National-News, Mumbai News, Malayali Doctor, Sister, Drowned, Harippad Natives,  Obituary-News, Obituary, Mumbai: Malayali doctor and sister drowned 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia