MK Nanu | മുംബൈ മലയാളി സംഘടനാ പ്രവര്‍ത്തകനും സി പി എം നേതാവുമായിരുന്ന എം കെ നാണു അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തലശേരി: (www.kvartha.com) മുംബൈ മലയാളി സംഘടനയുടെ ആദ്യകാല ഭാരവാഹിയും സിപിഎം നേതാവുമായിരുന്ന നെട്ടൂര്‍ ഇല്ലിക്കുന്ന് ശ്രീലക്ഷ്മിയില്‍ എം കെ നാണു (86) അന്തരിച്ചു. ചൊവ്വാഴ്ച പകല്‍ 12ന് കുണ്ടുചിറ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. സിപിഎം ഇല്ലിക്കുന്ന് ബ്രാഞ്ചംഗമാണ്. നാല് പതിറ്റാണ്ട് മുംബൈയിലെ സാമൂഹ്യ -രാഷ്ട്രീയരംഗത്ത് സജീവസാന്നിധ്യമായിരുന്നു. 
Aster mims 04/11/2022

മുംബൈയില്‍ ദേശാഭിമാനി എഡിഷന്‍ തുടങ്ങാനും പ്രവര്‍ത്തിച്ചു. സിപിഎം മുംബൈ ധാരാവി താലൂക് കമിറ്റി അംഗം, ചെമ്പൂര്‍ മലയാളി സമാജം വൈസ് പ്രസിഡന്റ്, മലയാളി സംഘടനകളുടെ ഏകോപന സമിതിയായ കേരളീയ കേന്ദ്ര സംഘം വൈസ് പ്രസിഡന്റ്, കേരള പീപിള്‍സ് എഡ്യുകേഷന്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

മുംബൈയില്‍ ടയറേജ് കംപനിയില്‍ സെയില്‍സ് എക്‌സിക്യൂടീവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിണറായിയിലെ ആദ്യകാലത്തെ പ്രവര്‍ത്തകനാണ്. മുംബൈയില്‍ പോകുന്നതിന് മുമ്പ് എല്‍ഐസി ഡവലപ്‌മെന്റ് ഓഫീസറായും ജോലി ചെയ്തു. പിണറായി നോര്‍ത് വെള്ളുവക്കണ്ടിക്കുളത്തെ പരേതരായ ഗോപിയുടെയും മാണിക്കത്തിന്റെയും മകനാണ്. 

MK Nanu | മുംബൈ മലയാളി സംഘടനാ പ്രവര്‍ത്തകനും സി പി എം നേതാവുമായിരുന്ന എം കെ നാണു അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


ഭാര്യ: സി യശോദ. മക്കള്‍: സി റീത്ത (റിട. പ്രൊഫ. കണ്ണൂര്‍ എസ് എന്‍ കോളജ്), സി റീന (ഓസ്‌ട്രേലിയ). മരുമക്കള്‍: അഡ്വ. ശ്യാം പ്രസാദ് (തലശേരി കോടതി), നിരീഷ് കുമാര്‍ (ഓസ്‌ട്രേലിയ). സഹോദരങ്ങള്‍: കല്യാണി, കൗസല്യ, പരേതരായ യശോദ, ദേവകി. 

നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മുംബൈ മലയാളികളുടെ സാമൂഹ്യപ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് അവരെ സംഘടിപ്പിക്കാന്‍ നാണു നേതൃപരമായ പങ്കുവഹിച്ചു. സ്പീകര്‍ എ എന്‍ ശംസീറും അനുശോചിച്ചു. തൊഴില്‍ തേടി മുംബൈയിലെത്തുന്ന മലയാളികളുടെ സംരക്ഷകനായിരുന്നു എം കെ നാണുവെന്ന് സ്പീകര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Keywords:  News,Kerala,State,Thalassery,Death,Obituary,CM,Pinarayi-Vijayan,speaker,CPM, Mumbai Malayali activist and also CPM leader MK Nanu passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia