Mumbai helicopter crash | മുംബൈയില്‍ ഒഎന്‍ജിസിയുടെ ഹെലികോപ്റ്റര്‍ കടലില്‍ വീണുണ്ടായ അപകടം: മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും
Jun 29, 2022, 21:43 IST
കണ്ണൂര്‍: (www.kvartha.com) എണ്ണ, പ്രകൃതി വാതക കോര്‍പറേഷന്റെ (ഒഎന്‍ജിസി) ഹെലികോപ്റ്റര്‍ കടലില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. ചാലാട് പടന്നപ്പാലം കൃപയില്‍ കെ സഞ്ജു ഫ്രാന്‍സിസ് (38) ആണ് മരിച്ചത്. ഒഎന്‍ജിസിയുടെ കാറ്ററിംഗ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞ്ജു. ചൊവ്വാഴ്ച രാവിലെ 11.45 ഓടെ ജുഹുവിലെ ഹെലിപാഡില്‍ നിന്ന് എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്ഷോറിലെ സാഗര്‍ കിരണ്‍ എന്ന റിഗിലേക്കുള്ള യാത്രമധ്യേയാണ് അപകടം നടന്നത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് കടലില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്താന്‍ ശ്രമിച്ചപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. പടന്നപ്പാലത്തെ പരേതനായ സണ്ണി ഫ്രാന്‍സിസ്- മേരി അംബിക ദമ്പതികളുടെ മകനാണ്. മൃതദേഹം മുംബൈയിലെ നാനാവതി ആശുപത്രി മോര്‍ചറിയിലാണ്. അമ്മയും സഹോദരനും മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അവിടുത്തെ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സഹോദരന്‍: ഡിക്സണ്‍ ഫ്രാന്‍സിസ്.

Keywords: Latest-News, Kerala, Kannur, Top-Headlines, Mumbai, National, Died, Obituary, Accidental Death, Mumbai Helicopter Crash, Mumbai helicopter crash: Native of Kannur died.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.