Accident | കാർ സ്കൂട്ടറിലിടിച്ച് മുജാഹിദ് വിസ്ഡം നേതാവ് മുഹമ്മദ് കുഞ്ഞി മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വിസ്ഡം യൂത്ത് പ്രൊഫൈസിന്റെ ഇരിട്ടി മണ്ഡലം സ്വാഗത സംഘം രൂപവത്കരണ യോഗത്തിന് കാക്കയങ്ങാട് സലഫി മദ്റസയിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കണ്ണൂർ: (KVARTHA) ശ്രീകണ്ഠാപുരത്ത് അമിതവേഗതയിലെത്തിയ ഇന്നോവ കാർ സ്കൂട്ടറിലിടിച്ച് മുജാഹിദ് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും ചെങ്ങളായിൽ താമസിക്കുന്ന വളക്കൈ സ്വദേശിയുമായ മുഹമ്മദ് കുഞ്ഞി (55) ഞായറാഴ്ച രാത്രി മരിച്ചു.
പയ്യാവൂർ റോഡിലെ ശ്രീകണ്ഠപുരം മാപ്പിള സ്കൂളിന് മുൻവശത്തായിരുന്നു അപകടം. വിസ്ഡം യൂത്ത് പ്രൊഫൈസിന്റെ ഇരിട്ടി മണ്ഡലം സ്വാഗത സംഘം രൂപവത്കരണ യോഗത്തിന് കാക്കയങ്ങാട് സലഫി മദ്റസയിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് കുഞ്ഞി, പരേതനായ ആദം ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ നഫീസ (ചെങ്ങായി). മക്കള്‍: മുഹമ്മദ് മിർസബ്, മിർസാന, മുബാരിസ്, മുഫസില്‍, ഫാത്തിമ (എല്ലാവരും വിദ്യാർഥികള്‍). സഹോദരങ്ങള്‍: ഖാദർ ഹാജി, മുസ്തഫ (ശ്രീകണ്ഠപുരം), സലാം ഹാജി, അബൂബക്കർ (വ്യാപാരി, വളക്കൈ).
#MujahidViswam #MohammadKunhi #CarAccident #ScooterCollision #KannurNews #IslamicOrganization
