ര­ണ്ട് വ­യ­സ്സു­കാര­ന്റെ ത­ല­വെ­ട്ടി­യെ­ടുത്ത് മാ­താ­വ് ഫ്രീ­സറില്‍ സൂ­ക്ഷിച്ചു

 


ര­ണ്ട് വ­യ­സ്സു­കാര­ന്റെ ത­ല­വെ­ട്ടി­യെ­ടുത്ത് മാ­താ­വ് ഫ്രീ­സറില്‍ സൂ­ക്ഷിച്ചു
Shivona Thomas
ന്യൂജഴ്‌­സി: രണ്ടുവ­യ­സുള്ള മക­നെ കൊ­ല­പ്പെ­ടുത്തി­യ മാ­താ­വ് തല വെ­ട്ടി­യെ­ടുത്ത ശേഷം ഫ്രീ­സറില്‍ സൂ­ക്ഷച്ചു. ഇ­വര്‍ പി­ന്നീട് ആത്മഹത്യ ചെയ്തു. ഷിവോണ തോ­മ­സ്(33) ആണ് മ­കന്‍ സഹ്രി തോ­മ­സിനെ കൊന്ന ശേഷം ആത്മഹത്യ ചെയ്­തത്.

 ന്യൂജേഴ്‌­സിയിലെ കാംഡണിലാ­ണ് ന­ഗര­ത്തെ ന­ടുക്കി­യ സംഭ­വം ന­ട­ന്നത്. ഷിവോണ തോമസിന് മാനസിക പ്രശ്‌­നങ്ങള്‍ ഉള്ളതായാ­ണ് സൂച­ന. ബു­ധ­നാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പോലീസിന് ഫോണ്‍ സ­ന്ദേ­ശം ല­ഭി­ച്ചി­രു­ന്നു. വീ­ട്ടില്‍ വഴക്ക് നടക്കുന്നു എന്നാണ് ഫോണില്‍ നിന്നും വിവ­രം ല­ഭി­ച്ച­ത്. പിന്നീട് കാമുകന്‍ മകനെ കൊന്നുവെ­ന്ന് വീണ്ടും അറി­യി­ച്ചു. കുറ­ച്ച് ക­ഴി­ഞ്ഞ് വി­ളി­ച്ച യുവ­തി പ­റഞ്ഞ­ത് താ­നാ­ണ് മക­നെ കൊ­ന്ന­തെ­ന്നാ­ണ്.

പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കു­ഞ്ഞി­ന്റെ ത­ല­യില്ലാ­ത്ത ഉടല്‍ ഒന്നാം നിലയില്‍ കണ്ടെത്തി. രണ്ടാം നിലയില്‍ ഷിവോണിനെ കണ്ടെ­ത്തി­യ പോലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും കഴുത്ത് മുറിച്ച് ഷിവോണ്‍ ആത്മഹത്യ ചെയ്തിരുന്നു. കൊല്ലപ്പെ­ട്ട കു­ഞ്ഞിന്റെ ത­ല പി­ന്നീ­ട് ഫ്രീസറില്‍ നിന്നും കണ്ടെത്തി. ഇവര്‍ക്ക് മറ്റൊരു കു­ട്ടി കൂടിയുണ്ടെങ്കിലും സംഭ­വം ന­ട­ക്കു­മ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല.

മയക്കുമരുന്നിന്റെ ലഹരി­യി­ലാ­യി­രു­ന്ന ഷി­വോ­ണി­ന് ര­ണ്ട് വര്‍ഷ­ം മു­മ്പ് കു­ഞ്ഞിനെ അശ്രദ്ധ­മൂ­ലം കാറില്‍ വെച്ച് നഷ്ട­പ്പെ­ട്ടി­രുന്നു. പി­ന്നീ­ട് തി­രി­ച്ച് കി­ട്ടു­ക­യാ­യി­രു­ന്നു.

Keywords:  America, New York, Obituary, Mother, Murder, Baby, Suicide, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia